ചേര്‍ത്തല: സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബു തൂങ്ങിമരിച്ച നിലയിൽ. തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലെ മരത്തിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനാണ് ഇദ്ദേഹം.സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തംഗം, കര്‍ഷക സംഘം ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ:വി.രതി. മക്കള്‍: അനില.എസ്.ബാബു (നഴ്‌സ് ലേക്ക്‌ഷോര്‍ ആശുപത്രി), അജില എസ്. ബാബു (അസിസ്റ്റന്റ് പ്രൊഫ.അമൃത എന്‍ജിനീയറിങ് കോളേജ് വള്ളിക്കാവ്). മരുമക്കള്‍: സരിണ്‍.സി.പി.(ഇന്‍ഷ്വറന്‍സ് അഡ്വൈസര്‍),ജിനീത് വിജയന്‍(മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒമാന്‍). ശവസംസ്‌കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പില്‍ നടക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!