തിരുവമ്പാടി: എംഡിഎംഎയുമായി യുവതി അടക്കം രണ്ടുപേർ അറസ്റ്റിൽ. വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ്, കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തിരുവമ്പാടിയിൽ പൊലീസ് നടത്തിയ പരിശോധനകളിൽ ആണ് ആനക്കാംപൊയിൽ റിസോർട്ടിൽ വച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡിഎംഎ പിടികൂടിയത്.തിരുവമ്പാടി എസ് ഐ റസാക്ക്. വി കെ, എ എസ് ഐമാരായ രജനി, ഷീന, എസ്‍സിപിഒമാരായ അനൂപ്, ഉജേഷ്, സ്ക്പോ സുഭാഷ്, എസ്‍സിപിഒമാരായ സുബീഷ്, രജീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.താമരശ്ശേരി പൊലീസ് സബ് ഡിവിഷനു കീഴിൽ ഡിവൈഎസ്പി പ്രമോദിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്ന് വരികയാണ്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നതെന്നും പൊലീസ് പറഞ്ഞു.