കോഴിക്കോട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ഇന്നു രാവിലെയാണ് സംഭവം. കൊയിലാണ്ടിയിൽനിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന ‘അരീക്കൽ’ ബസ്സാണ് രാവിലെ ഏഴ് മണിയോടെ നരക്കോട് കല്ലങ്കിത്താഴെ വെച്ച് അപകടത്തിൽ പെട്ടത്.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!