തിരുവനന്തപുരത്ത് യുവതി ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. കാറ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾക്കിടയിൽ ഉടലെടുത്ത തർക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്നായിരുന്നു പ്രസാദിന്റെ ആവശ്യം. ഭർത്താവിൻ്റെ ആവശ്യം അംഗീകരിക്കാൻ ചിഞ്ചു തയ്യാറായില്ല. ഇതേതുടർന്ന് ഭാര്യയെ ഭർത്താവ് മദ്യപിച്ച് ആക്രമിച്ചു. ഇതിനിടെ ഭാര്യ തടിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.