തിരുവനന്തപുരം: രോഗങ്ങൾ വന്നാൽ ചികിൽസിക്കാൻ വലിയ പണച്ചെലവാണ്. പലർക്കും അത് താങ്ങാൻ കഴിയുന്നതും ആയിരിക്കില്ല. ഇപ്പോഴിതാ വില കൂടിയ കാൻസർ മരുന്നുകൾ തിരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കാരുണ്യ ഫാർമസികളിലെ ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്’ പ്രത്യേക കൗണ്ടർ വഴിയാണ് ഈ മരുന്നുകൾ വിതരണം ചെയ്യുക. ഇതുവഴി കുറഞ്ഞ നിരക്കിൽ മരുന്ന് ലഭിക്കും.സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 29ന് വൈകുന്നേരം 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.വിലകൂടിയ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തിരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലെ കാരുണ്യ സ്പർശം കൗണ്ടറുകൾ വഴിയാണ് ഉയർന്ന വിലയുള്ള ആന്റി കാൻസർ മരുന്നുകൾ ലഭ്യമാക്കുക. 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടർ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.കാൻസർ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതിലൂടെ സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ നിർണായക ഇടപെടൽ നടത്താനാണ് സർക്കാർ ലക്ഷ്യം. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകും.നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വില കുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്മരുന്നുകൾ ലഭിക്കുന്ന കാരുണ്യ ഫാർമസികൾതിരുവനന്തപുരം മെഡിക്കൽ കോളേജ്ഗവ. കൊല്ലം വിക്ടോറിയ ആശുപത്രിപത്തനംതിട്ട ജനറൽ ആശുപത്രിആലപ്പുഴ മെഡിക്കൽ കോളേജ്കോട്ടയം മെഡിക്കൽ കോളേജ്ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിഎറണാകുളം മെഡിക്കൽ കോളേജ്തൃശൂർ മെഡിക്കൽ കോളേജ്പാലക്കാട് ജില്ലാ ആശുപത്രിമലപ്പുറം തിരൂർ ജില്ലാ ആശുപത്രികോഴിക്കോട് മെഡിക്കൽ കോളേജ്മാനന്തവാടി ജില്ലാ ആശുപത്രികണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്കാസർഗോഡ് ജനറൽ ആശുപത്രി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!