Month: January 2024

ദേശീയപാത നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് അപകടം

കോഴിക്കോട്: റോഡ് ഇടിഞ്ഞതോടെ ലോറി മറിഞ്ഞ് അപകടം. കോഴിക്കോട് മലാപ്പറമ്പിലാണ് വന്‍ അപകടമുണ്ടായത്. മീറ്ററുകളോളം ദൂരത്തില്‍ റോഡ് ഇടിഞ്ഞ് വീണതോടെ യാത്രയ്ക്കിടെ ലോറി മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് വെളുപ്പിനെ മൂന്നേമുക്കാലോടെയാണ് അപകടം നടന്നത്. ദേശീയപാത നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത്…

അറബിക്കടലില്‍ ചരക്കുകപ്പല്‍ റാഞ്ചി കൊള്ളക്കാര്‍; നേരിടാൻ യുദ്ധക്കപ്പൽ ഐഎൻഎസ് കൊച്ചി പുറപ്പെട്ടു

ദില്ലി: അറബിക്കടലിൽ ചരക്കു കപ്പൽ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവികസേന. കലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. അതേസമയം, കപ്പൽ റാഞ്ചിയവർക്കെതിരെ നടപടി തുടങ്ങിയെന്ന് നാവികസേന അറിയിച്ചു.വിവരത്തിന്റെ അടിസ്ഥാനത്തിൽ കപ്പൽ…

ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞയാൾ അറസ്റ്റില്‍

വട്ടിയൂർക്കാവ്: സംശയരോഗത്തെ തുടർന്ന് ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേൽപ്പിച്ച ആൾ അറസ്റ്റിൽ. വഴയില വിസ്മയ നഗര്‍ ബഥേല്‍ വീട്ടില്‍ അനില്‍കുമാര്‍ (48) ആണ് വട്ടിയൂര്‍ക്കാവ് പോലീസിന്റെ പിടിയിലായത്. വഴയില വിസ്മയ നഗറില്‍ വാടകക്ക്​ താമസിക്കുന്ന 39 വയസ്സുകാരിയായ സ്ത്രീയാണ് ക്രൂരതക്കിരയായത്.…

പുഴയിൽ ചാടി 15 കാരി ജീവനൊടുക്കി; സജ ഫാത്തിമയുടെ മരണത്തിന് പിന്നിൽ എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക

കരുനാഗപ്പള്ളി: പതിനഞ്ചുകാരി പുഴയിൽ ചാടി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്നെന്ന് സൂചന. തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ ടി.സജാദ്– ആർ.മിനിമോൾ (താലൂക്ക് ആശുപത്രി നഴ്സ്) ദമ്പതികളുടെ മകൾ സജ ഫാത്തിമ (15)യാണ് കാരൂർ‍കടവ് പാലത്തിന്റെ ഭാഗത്ത് പള്ളിക്കലാറിൽ ചാടി മരിച്ചത്.…

സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകളെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി; നാളെ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം. ഡ്രൈവർ കം കണ്ടക്ടർമാരായാണ് നിയമനം. നാളെ മുതൽ അപേക്ഷിക്കാം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും.ആദ്യം ഡ്രൈവർമാരായി ട്രാൻസ്ജെൻഡർമാരെ നിയമിക്കും. പിന്നീട് കെഎസ്ആർടിസി തന്നെ കണ്ടക്ടർമാർക്കുള്ള പരിശീലനം നൽകും. ട്രാൻസ്ജെൻഡറുകളുടെ സാമൂഹ്യ പരിഷ്കരണം…

സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീപിടിത്തം; കോഴിക്കോട് അതിഥി തൊഴിലാളിക്ക് പൊള്ളലേറ്റു

കോഴിക്കോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീപിടിത്തം ഉണ്ടായി. താമരശേരിക്കടുത്ത് കോരങ്ങാട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്താണ് അപകടം ഉണ്ടായത്. തീപിടിത്തത്തിൽ ബംഗാൾ സ്വദേശി ഹബീബ് റഹ്മാന് പൊള്ളലേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.തീപിടിച്ച സിലിണ്ടര്‍…

വയോധിക വാഹനാപകടത്തിൽ മരിച്ചു; അപകടം ശബരിമല ദർശനം കഴിഞ്ഞ് മടങ്ങും വഴി

നാദാപുരം: വയോധിക വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി എറണാകുളം പെരുമ്പാവൂരിൽ വച്ചായിരുന്നു അപകടം. കോഴിക്കോട് കുമ്മങ്കോട്ടെ നുച്ചിക്കാട്ട് ചപ്പില (കല്യാണി – 70) ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം.ഇടിച്ച വാഹനം ഏതെന്നു വ്യക്തമല്ല. പെരുമ്പാവൂരിലെ ഒരു…

മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ടു; ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

ഇടുക്കി: മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളി അംറിച്ചു. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദ് യേശുദാസ് (29) ആണ് മരിച്ചത്. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം.മൂന്ന് ദിവസമായി വണ്ടൻമേട്ടിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലി ചെയ്ത് വരികയായിരുന്നു ആനന്ദ്. രാവിലെ ജോലിക്കെത്തിയവരാണ്…

‘ഗോള്‍ഡന്‍ അവര്‍’ പോലീസ് ഫലപ്രദമായി വിനിയോഗിച്ചില്ല’; ജെസ്‌ന തിരോധനക്കേസിൽ പോലീസിനും വിമർശനം

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ പോലീസിനും സി.ബി.ഐ.യുടെ കുറ്റപ്പെടുത്തൽ. ജെസ്‌ന കേസില്‍ നിർണായകമായ ആദ്യത്തെ 48 മണിക്കൂർ പോലീസ് ഫലപ്രദമായി വിനിയോഗിച്ചില്ലെന്നാണ് റിപ്പോർട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലോക്കല്‍ പൊലീസിന് വിമർശനം.ഒരു തിരോധാനക്കേസില്‍ ആദ്യത്തെ 48 മണിക്കൂറാണ് നിര്‍ണായകം. ‘ഗോള്‍ഡന്‍ അവര്‍’ എന്നാണ്…

ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; കുഞ്ഞിന്റെ അമ്മയുടെ സഹോദരി കസ്റ്റഡിയിൽ

തിരുവനന്തപുരം: ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു. തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം. അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൽശാല പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മഞ്ജു മനോരോഗത്തിന് ചികിത്സയിലാണെന്ന് പോലീസ് പറയുന്നു.കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന്…

error: Content is protected !!