നാദാപുരം: വയോധിക വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി എറണാകുളം പെരുമ്പാവൂരിൽ വച്ചായിരുന്നു അപകടം. കോഴിക്കോട് കുമ്മങ്കോട്ടെ നുച്ചിക്കാട്ട് ചപ്പില (കല്യാണി – 70) ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം.ഇടിച്ച വാഹനം ഏതെന്നു വ്യക്തമല്ല. പെരുമ്പാവൂരിലെ ഒരു ഹോട്ടലിൽ വച്ച് ഭക്ഷണം കഴിച്ച് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കെ.പി.ശ്രീധരൻ, ലീല, സതി.