കോഴിക്കോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീപിടിത്തം ഉണ്ടായി. താമരശേരിക്കടുത്ത് കോരങ്ങാട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്താണ് അപകടം ഉണ്ടായത്. തീപിടിത്തത്തിൽ ബംഗാൾ സ്വദേശി ഹബീബ് റഹ്മാന് പൊള്ളലേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.തീപിടിച്ച സിലിണ്ടര്‍ മുറിക്കകത്ത് നിന്ന് പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ഹബീബ് റഹ്മാന് പരിക്കേറ്റത്. ഹബീബ് റഹ്മാനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോൾ നാല് പേരാണ് മുറിയിൽ ഉണ്ടായിരുന്നത്. ഇവരുടെ വസ്ത്രങ്ങളും പണവും കത്തിനശിച്ചെന്നാണ് വിവരം.