ഇടുക്കി: മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളി അംറിച്ചു. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദ് യേശുദാസ് (29) ആണ് മരിച്ചത്. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം.മൂന്ന് ദിവസമായി വണ്ടൻമേട്ടിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലി ചെയ്ത് വരികയായിരുന്നു ആനന്ദ്. രാവിലെ ജോലിക്കെത്തിയവരാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് മരിച്ച നിലയിൽ മൃതദേഹം കണ്ടത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!