വട്ടിയൂർക്കാവ്: സംശയരോഗത്തെ തുടർന്ന് ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേൽപ്പിച്ച ആൾ അറസ്റ്റിൽ. വഴയില വിസ്മയ നഗര്‍ ബഥേല്‍ വീട്ടില്‍ അനില്‍കുമാര്‍ (48) ആണ് വട്ടിയൂര്‍ക്കാവ് പോലീസിന്റെ പിടിയിലായത്. വഴയില വിസ്മയ നഗറില്‍ വാടകക്ക്​ താമസിക്കുന്ന 39 വയസ്സുകാരിയായ സ്ത്രീയാണ് ക്രൂരതക്കിരയായത്. അനില്‍കുമാര്‍ ഇവരുടെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പിക്കുകയായിരുന്നു.സംശയരോഗമാണ് പ്രതിയെ ഇതിന്​ പ്രേരിപ്പിച്ചതെന്നും കുറേ നാളായി ഇയാള്‍ ഭാര്യയെ ശാരീരിക പീഡനത്തിനിരയാക്കി വരുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു. മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!