Month: December 2023

13 അംഗ സംഘം കാശ്മീരിലേക്ക് തിരിച്ചത് ചിട്ടി നടത്തി പണം സ്വരൂപിച്ച്; കശ്മീരിലെ നടുക്കുന്ന അപകടത്തിൽ വിറങ്ങലിച്ച് നാട്

ശ്രീനഗർ: സോജില ചുരത്തിൽ നടന്ന അപകടത്തിൽ മരിച്ചത് പാലക്കാട് നിന്നുള്ള യുവാക്കളുടെ സംഘമാണ്. ചിറ്റൂരിൽ നിന്നുള്ള 13 പേരുടെ സംഘം കഴിഞ്ഞ 30നാണ് ട്രെയിനിൽ യാത്ര പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. 5 വർഷമായി ഇവർ ഇത്തരത്തിൽ…

മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയക്കെത്തിയ യുവാവിന്റെ മരണം; ചികിത്സാപിഴവെന്ന് കുടുംബത്തിന്റെ ആരോപണം; മൃതദേഹം നാലു ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു

വയനാട്: കല്പറ്റ ഫാത്തിമ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചത് ചികിത്സാപിഴവു കൊണ്ടെന്ന് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൃതദേഹം നാലു ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു പുൽപള്ളി ശശിമല ചോലിക്കര സ്വദേശിയായ സ്റ്റെബിനാണ് നാലുദിവസങ്ങൾക്ക് മുൻപ് മരിച്ചത്. മുക്കിലെ ദശ നീക്കാൻ എത്തിയ…

കേരളത്തിലെ ട്രെയിൻ യാത്ര നരകയാത്രകളായി മാറുന്നു; പരശുറാമിൽ കുഴഞ്ഞുവീണത് രണ്ട് വിദ്യാർത്ഥിനികൾ

കോഴിക്കോട്: കേരളത്തിലെ ട്രെയിൻ യാത്ര നരകയാത്രകളായി മാറുന്നു. അസഹനീയമായ തിരക്കാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ ജനറൽ കംപാർട്ടുമെന്റുകളിൽ അനുഭവപ്പെടുന്നത്. തിരക്ക് അസഹനീയമായതോടെ പരശുറാം എക്സ്പ്രസ് ട്രെയിനിൽ രണ്ടു പെൺകുട്ടികൾ കുഴഞ്ഞുവീണു. മംഗളൂരുവിൽ‌ നിന്നു നാഗർകോവിലിലേക്കു പുറപ്പെട്ട 16649 പരശുറാം എക്സ്പ്രസിൽ…

അറ്റകുറ്റപ്പണിക്കിടെ പാചക വാതക സിലിണ്ടറിൽ തീപിടിത്തം; രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു

മണ്ണഞ്ചേരി: കായലോരത്ത് അറ്റകുറ്റപ്പണിക്കിടെ പാചക വാതക സിലിണ്ടറിൽ തീപിടിത്തം ഉണ്ടായി രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പൊള്ളലേറ്റു. വെൽഡിങ് തൊഴിലാളികളും സമീപവാസികളുമായ അബിൻ (37), ഷിബു (50), മധുസൂദനൻ (52), മുഹമ്മദ് അസ്‌ലം (28), ബീഹാർ…

സ്കൂൾ ബസ് വന്നില്ല; ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി. സ്കൂൾ

വയനാട്: ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമ കൊല്ലി ജി.യു.പി. സ്കൂളിലാണ് ചൊവ്വാഴ്ച്ച ഒരു കുട്ടി പോലും ഹാജരാകാതിരുന്നത്. 47 കുട്ടികളാണ് സ്കൂളിലുള്ളത്. തോട്ടം തൊഴിലാളികളുടെ മക്കളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെയാണിത്. അര…

സിന്തെറ്റിക് മയക്കുമരുന്ന് കച്ചവടം നടത്തി; ഇരുപത്തിയഞ്ചുകാരന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കൊല്ലം: മാരക ലഹരിമരുന്നായ സിന്തെറ്റിക് മയക്കുമരുന്ന് കച്ചവടം നടത്തിയ കേസിൽ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കരിക്കുഴി സ്വദേശി അമൽ (25) ആണ് പ്രതി. ഇയാളിൽ നിന്നും എക്‌സൈസിന്റെ പരിശോധനയിൽ 80 ഗ്രാം മെത്താംഫിറ്റമിന്‍…

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് കുടുംബത്തിന്റെ ആരോപണം

കോഴിക്കോട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്. അസ്വഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്തു.

നികുതി തീര്‍പ്പാക്കാന്‍ അവസരം ഇനിയും; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ദീര്‍ഘിപ്പിച്ച് എംവിഡി

തിരുവനന്തപുരം: 2019 ഏപ്രില്‍ ഒന്നിന് ശേഷം വിവിധ കാരണങ്ങളാല്‍ മോട്ടോര്‍ വാഹന നികുതി ഒടുക്കാന്‍ സാധിക്കാതെ വന്നിട്ടുള്ള വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ നികുതി തീര്‍പ്പാക്കാന്‍ അവസരം ഒരുക്കിയിരുന്നു. ഈ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള…

നവകേരള സദസ്സിൽ സർക്കാരിന്റെ ഉത്തരവിന് തിരിച്ചടി; സെക്രട്ടറിമാർ പഞ്ചായത്ത് കൗണ്‍സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ തിരിച്ചടി. നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവാണ് സർക്കാറിന് തിരിച്ചടിയായി മാറിയിരിക്കുന്നത്. സെക്രട്ടറിമാർ പഞ്ചായത്ത് കൗണ്‍സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി ഫണ്ട് അനുവദിക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ…

കറിക്കത്തി കൊണ്ട് കുത്തിയത് പതിനൊന്ന് തവണ; ചെങ്ങന്നൂരിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് കസ്റ്റഡിയിൽ

ആലപ്പുഴ: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് ശിവന്‍കുട്ടി(68)യെ പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ…

error: Content is protected !!