കൊച്ചി: സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ തിരിച്ചടി. നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവാണ് സർക്കാറിന് തിരിച്ചടിയായി മാറിയിരിക്കുന്നത്. സെക്രട്ടറിമാർ പഞ്ചായത്ത് കൗണ്‍സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി ഫണ്ട് അനുവദിക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹരജിയിലാണ് നിർദേശം. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റി.തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സർക്കാർ കടന്നുകയറരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം മുൻസിപ്പാലിറ്റിയുടെ കാര്യത്തിൽ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.