ആലപ്പുഴ: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് ശിവന്‍കുട്ടി(68)യെ പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!