കോഴിക്കോട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്. അസ്വഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്തു.