വിവാഹം നടത്തിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്നും ഷൈല കൈക്കലാക്കിയത് ആറു ലക്ഷം രൂപ; ലോട്ടറി വില്പനക്കാരി നടത്തിയ വ്യത്യസ്തമായ തട്ടിപ്പ് ഇങ്ങനെ..
മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം അറസ്റ്റിലായ ലോട്ടറി വില്പനക്കാരി കൂത്താട്ടുകുളം സ്വദേശിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് ആറുലക്ഷത്തോളം രൂപ. വിവാഹം നടത്തിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകിയാണ് മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽവീട്ടിൽ ഷൈല (57) യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. ഇൻഫോപാർക്കിൽ ജോലിയുള്ള യുവതിയെ കൊണ്ട്…