കോഴിക്കോട് : നരിക്കുനി എരവന്നൂർ എയുപി സ്കൂളിൽ സ്റ്റാഫ് കൗൺസിൽ യോഗത്തിനിടയിലേക്ക് അതിക്രമിച്ചു കയറി അധ്യാപകരെ മർദ്ധിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പോലൂർ എഎൽ പി സ്കൂൾ അധ്യാപകനായ ഷാജിയെ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തു, അക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു,