തിരുവനന്തപുരം: അനധികൃത ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പൊലീസ്. നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാന പൊലീസ് കാര്യക്ഷമമായ നടപടിയിലേക്ക് കടന്നത്. വ്യാപക പരാതി ഉയരുന്നതിന് പിന്നാലെ 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ഉടൻ തന്നെ ബ്ലോക്ക് ചെയ്യും. അതിനുവേണ്ട കത്ത് സംസ്ഥാനം കേന്ദ്രത്തിന് നല്‍കി.അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെ സൈബര്‍ പട്രോളിങ്ങിലാണ് നിയമവിരുദ്ധ ആപ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ഓപ്പറേഷന്‍ വിങ് ഐടി സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.ലോണ്‍ ആപ്പുകളുടെ അന്വേഷണത്തിനായി 620 പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കിയത്. ലോണ്‍ ആപ്പ് തട്ടിപ്പ് അറിയിക്കാന്‍ പ്രത്യേക വാട്‌സ്ആപ്പ് നമ്പറും കേരള പൊലീസ് സജ്ജമാക്കിയിട്ടുണ്ട്. 9497980900 എന്ന നമ്പറില്‍ വിളിച്ച് പരാതി നല്‍കാന്‍ കഴിയുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!