തിരുവനന്തപുരം: ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.അപകട നിരക്ക് കുറഞ്ഞതിനാൽ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കണമെന്ന് കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു.ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്പനികൾ യോഗത്തിൽ അറിയിച്ചു. നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!