Category: Latest News

വീണ്ടും അഭിമാനം; ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് കേരളത്തിന്

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അവാർഡ്. 2023 ലെ ഐ.സി.ആർ.ടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് ആണ് ഇന്ത്യയ്ക്ക് ലഭിച്ചത്.ടൂറിസം മേഖലയിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും അവാർഡിന് പരിഗണിച്ചു.ഗ്ലോബൽ…

‘സാധനം എന്ന വാക്ക് പിന്‍വലിക്കുന്നു, അന്തവും കുന്തവും ഇല്ല എന്നത് പറഞ്ഞു കൊണ്ടേയിരിക്കും’; വീണാ ജോർജിനെതിരായ പരാമർശം പിൻവലിച്ച് കെ എം ഷാജി

ജിദ്ദ: മന്ത്രി വീണാ ജോർജിനെതിരായ പരാമർശം പിൻവലിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ.എം. ഷാജി. സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി ഷാജി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കിൽ തൂങ്ങിക്കളിക്കൽ ഫാഷിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തിൽ…

ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ ജെസിബിയും കരിമ്പൂച്ചയും ദുഃസ്വപ്‌നം കാണേണ്ട കാര്യമില്ല; എം എം മണിക്ക് മന്ത്രി കെ.രാജന്റെ മറുപടി

തിരുവനന്തപുരം: ദൗത്യ സംഘമെന്ന് കേൾക്കുമ്പോൾ ജെസിബിയും കരിമ്പൂച്ചയും ദുസ്വപ്നം കാണേണ്ട കാര്യമില്ലെന്നും അതിന് അങ്ങനെയല്ല പേര് എന്നും റവന്യൂമന്ത്രി കെ രാജൻ. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെന്നും ആ നിര്‍ദേശം കേള്‍ക്കുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. അതിന്റെ അര്‍ത്ഥം…

2000 രൂപാ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റാം; സമയപരിധി നീട്ടി നൽകി ആർബിഐ

ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ട് മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. ഒക്ടോബര്‍ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ…

മാതാവിനെ കൊന്ന പ്രതി ആത്മഹത്യ ചെയ്തു; മരണം ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുളിൽ

കോട്ടയം: അമ്മയെ കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജുവാണ് (52) മരിച്ചത്. സംഭവം നടന്നത് കോട്ടയം വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിലാണ്. മൃതദേഹം കണ്ടത് ഇവിടെയാണ്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ…

സംസ്ഥാനത്ത് മഴ കൂടുതൽ കനക്കുന്നു; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദങ്ങളുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നത്.നാളെ കോഴിക്കോടും…

മർദ്ദിക്കുന്നുവെന്ന് ഭാര്യയുടെ പരാതി; അന്വേഷിക്കാനെത്തിയ പൊലീസുകാരെ വടി കൊണ്ട് ആക്രമിച്ച് പ്രതി

കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയിൽ പോലീസിന് നേരെ പ്രതിയുടെ ആക്രമണം. മർദ്ദിച്ചുവെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോ​ഗസ്ഥരെയാണ് വടി കൊണ്ട് പ്രതി ആക്രമിച്ചത്. പിന്നാലെ പ്രതി അബ്ദുൾ റൗഫിനെ റിമാൻഡ് ചെയ്തു.ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. വടി കൊണ്ടുള്ള അടിയേറ്റ് എഎസ്ഐ വിനോദിന്…

അഖിൽ സജീവിനെതിരെ കോഴിക്കോടും കേസ്; പലരിൽ നിന്നും പണം തട്ടിയത് ഇൻസൈഡ് ഇന്റീരിയർ എന്ന സ്ഥാപനതി​ന്റെ മറവിൽ

കോഴിക്കോട്: നിയമനക്കോഴ ഇടപാടിൽ ഇടനിലക്കാരൻ എന്ന് ആരോപിക്കുന്ന ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗമായ അഖിൽ സജീവിനെതിരെ കോഴിക്കോടും പരാതി. ഇൻസൈഡ് ഇന്റീരിയർ എന്ന സ്ഥാപനത്തി​ന്റെ പേരിൽ പലരിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലുള്ള പരാതി. അഖിൽ സജീവനും പാർട്ണർമാരും…

ജാതിപ്പേര് വിളിച്ച് അപമാനിച്ചു, മുഖത്ത് കാറിത്തുപ്പി; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ ജാതി അധിക്ഷേപം

തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപം ഉണ്ടായതായി പരാതി. മറ്റ് കരാറുകാര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പിയെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതി നൽകി 24 ദിവലം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു.ടെണ്ടര്‍…

നബിദിനാഘോഷത്തിനിടെ വീട്ടിൽ മോഷണം; 35 പവൻ സ്വര്‍ണാഭരണങ്ങളും പണവും കവർന്നു

കണ്ണൂർ: നബിദിനാഘോഷ പരിപാടികൾക്കായി വീട്ടുകാർ പോയ തക്കം നോക്കി വീട്ടിൽ കയറി മോഷണം. ചിതപ്പിലെപൊയില്‍ പളുങ്കു ബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുല്ലയുടെ വീട്ടിലാണ് കള്ളൻ കയറിയത്. 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും വിലപ്പെട്ട രേഖകളും പ്രതി കവർന്നു. കണ്ണൂർ പരിയാരം…

error: Content is protected !!