കോട്ടയം: അമ്മയെ കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജുവാണ് (52) മരിച്ചത്. സംഭവം നടന്നത് കോട്ടയം വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിലാണ്. മൃതദേഹം കണ്ടത് ഇവിടെയാണ്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പ്രതി പാലത്തിൽ നിന്ന് ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ബിജു 2022 ൽ അമ്മ സതിയെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.