കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയിൽ പോലീസിന് നേരെ പ്രതിയുടെ ആക്രമണം. മർദ്ദിച്ചുവെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോ​ഗസ്ഥരെയാണ് വടി കൊണ്ട് പ്രതി ആക്രമിച്ചത്. പിന്നാലെ പ്രതി അബ്ദുൾ റൗഫിനെ റിമാൻഡ് ചെയ്തു.ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. വടി കൊണ്ടുള്ള അടിയേറ്റ് എഎസ്ഐ വിനോദിന് തലയ്ക്കാണ് പരിക്കേറ്റത്. പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറഞ്ഞു. ഇയാള് ഭാര്യയെയും മക്കളെയും സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!