Category: Latest News

ട്രെയിനില്‍ യുവതിക്കുനേരെ നഗ്നത പ്രദര്‍ശനം; പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. ഇന്ന് പുലർച്ചെ തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലായിരുന്നു സംഭവം. വയനാട് സ്വദേശി സന്ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ യുവതി പൊലീസിന് പരാതി നൽകി.യുവതിയുടെ…

തന്‍റെ പഴയ ഉടമയ്ക്ക് കത്തെഴുതി സ്‍കൂട്ടര്‍; രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി മോട്ടോര്‍വാഹന വകുപ്പ്

മോട്ടോര്‍വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രസകരമായൊരു കത്താണ് ഇപ്പോൾ പുറത്ത് വരുന്നത്. പഴയ വാഹനം വില്‍ക്കുമ്പോൾ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയ ശേഷമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ പല തവണ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ തന്നെ ഉപയോഗത്തിലുള്ള മൊബൈല്‍ നമ്പര്‍ തന്നെ വാഹന രേഖകളോടൊപ്പം…

സിപിഎം പ്രവർത്തകൻ ചമ്പാട്ട് ചന്ദ്രൻ കൊലക്കേസ്; പ്രതികളായ എട്ട് ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കണ്ണൂർ: സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. പന്ന്യന്നൂർ സ്വദേശികളായ എട്ട് ബിജെപി പ്രവർത്തകരെയാണ് വെറുതെ വിട്ടത്. 2009 മാർച്ച്‌ 12 നാണ് ചന്ദ്രനെ വീട്ടിൽ കയറി വെട്ടികൊന്നത്.പന്ന്യന്നൂർ സ്വദേശികളും ബി.ജെ.പി. പ്രവർത്തകരുമായ ഒടക്കാത്ത് സന്തോഷ്…

അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി ബോഡിചാള മലയിലാണ് സംഭവം

പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി ബോഡിചാള മലയിലാണ് സംഭവം. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ബന്ധുക്കൾ ബാലനെ കാണാതായതോടെ തിരച്ചിൽ നടത്തിയിരുന്നു. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയപ്പോൾ ബാലൻ ആനയുടെ മുന്നിൽ പെടുകയായിരുന്നു.

പതിമൂന്നുകാരന്റെ മരണം വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്; കൃഷിയിടത്തിന്റെ ഉടമയ്‌ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലപ്പുറം: പതിമൂന്നുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കൃഷിയിടത്തിന്റെ ഉടമ അറസ്റ്റിൽ. അമരമ്പലം സ്വദേശി അറയില്‍ ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പൊലീസ്…

ആലപ്പുഴയിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; പിന്നാലെ ഭർത്താവ് ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

ആലപ്പുഴ: തിരുവമ്പാടിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. 72 വയസ്സുള്ള ഭർത്താവ് പൊന്നപ്പനാണ് 65 കാരിയായ ലിസിയെ കൊലപ്പെടുത്തിയത്. തുടർന്ന് പൊന്നപ്പൻ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇരുവരെയും സൗത്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിസമ്മ ഇതിനോടകം മരണപ്പെട്ടിരുന്നു. ഭക്ഷണവുമായി…

കടുത്ത പനി ബാധിച്ച് പതിനൊന്ന് വയസുകാരിക്ക് ദാരുണാന്ത്യം; ദിൽഷ മരിച്ചത് ആശുപത്രിയിലേക്ക് പോകും വഴി

കോഴിക്കോട്: പനി ബാധിച്ച് പതിനൊന്നു വയസുകാരി മരിച്ചു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി നിസാമിന്റെ മകൾ ദിൽഷയാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. .കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മരിച്ചത്. നിപ…

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതൽ വേണം; മഴ തുടരുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. എലിപ്പനി, സാധ്യതയുള്ളതിനാൽ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിച്ചു. തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുന്നതിനാൽ എലിപ്പനി സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദ്ദേശം. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കുളിക്കുകയോ…

ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തിൽ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് നിരാശാജനകം; രാജ്യത്തി​ന്റെ അഴകൊഴമ്പന്‍ നിലപാടില്‍ ലോകരാജ്യങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകുമെന്ന് കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ പലസ്തീന്‍ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ വിഷയത്തെപ്പറ്റിയുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്ന് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടുമുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ഇന്ത്യയുടെ അഴകൊഴമ്പന്‍ നിലപാടില്‍ ലോകരാജ്യങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ ഫെയസ്ബുക്കിലൂടെ വ്യക്തമാക്കി.‘നിത്യേനയെന്നോണം…

ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണസംഖ്യ രണ്ടായി, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 2 പേരുടെ നിലഗുരുതരം

ദുബൈ: ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ രണ്ടായി. തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നിധിന്റെ അന്ത്യം.ദുബൈയിൽ വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയതാണ് നിധിൻ…

error: Content is protected !!