കണ്ണൂർ: സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. പന്ന്യന്നൂർ സ്വദേശികളായ എട്ട് ബിജെപി പ്രവർത്തകരെയാണ് വെറുതെ വിട്ടത്. 2009 മാർച്ച്‌ 12 നാണ് ചന്ദ്രനെ വീട്ടിൽ കയറി വെട്ടികൊന്നത്.പന്ന്യന്നൂർ സ്വദേശികളും ബി.ജെ.പി. പ്രവർത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോൾ വീട്ടിൽ കുട്ടൻ എന്ന അജയൻ (50) നാലു പുരക്കൽ എൻ.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവൻ (45), മൊട്ടമ്മൽ എം. ഷാജി(52), പുത്തൻ പുരയിൽ ദിലീപ് കുമാർ (53), പി.പി മന്മദൻ (48) എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ വി.സി.സന്തോഷ് വിചാരണ വേളയിൽ മരിച്ചു. 2009 മാർച്ച് 12 ന് രാത്രി ഏഴേകാൽ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!