പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി ബോഡിചാള മലയിലാണ് സംഭവം. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ബന്ധുക്കൾ ബാലനെ കാണാതായതോടെ തിരച്ചിൽ നടത്തിയിരുന്നു. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയപ്പോൾ ബാലൻ ആനയുടെ മുന്നിൽ പെടുകയായിരുന്നു.