ആലപ്പുഴ: തിരുവമ്പാടിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. 72 വയസ്സുള്ള ഭർത്താവ് പൊന്നപ്പനാണ് 65 കാരിയായ ലിസിയെ കൊലപ്പെടുത്തിയത്. തുടർന്ന് പൊന്നപ്പൻ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇരുവരെയും സൗത്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിസമ്മ ഇതിനോടകം മരണപ്പെട്ടിരുന്നു. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ഡോർ ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് ഇയാൾ അയൽക്കാരെ വിവരമറിയിച്ചു. അയൽവാസികൾ പിൻവാതിൽ തുറന്ന് നോക്കിയപ്പോൾ വീടിനുള്ളിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ലിസമ്മയുടെ തലയ്ക്ക് മുറിവുകളുണ്ട്. ഭർത്താൻ പൊന്നപ്പൻ കൈ ഞരമ്പും കാൽ ഞരമ്പും മുറിച്ച നിലയിലായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!