കോഴിക്കോട്: പനി ബാധിച്ച് പതിനൊന്നു വയസുകാരി മരിച്ചു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി നിസാമിന്റെ മകൾ ദിൽഷയാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. .കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മരിച്ചത്. നിപ സംശയം ഉണ്ടായിരുന്നെങ്കിലും പരിശോധനയിൽ ഇല്ലെന്ന് തെളിഞ്ഞിരുന്നു.പനി തുടങ്ങിയ സമയത്ത് കാരശ്ശേരിയിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലായിരുന്നു കുട്ടിയെ ചികിത്സിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. പെട്ടെന്നുണ്ടായ മരണത്തിലെ അസ്വഭാവികതയെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.