Category: Latest News

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; വിടവാങ്ങിയത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്

കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഒറ്റ ദിവസം കൊണ്ട് ഭാരത് ലോട്ടറി ഏജൻസി സൃഷ്ടിച്ചത് രണ്ട് കോടീശ്വരന്മാരെ; പൂജാ ബമ്പറിൽ ഭാര്യ വിറ്റ ടിക്കറ്റിന് 12 കോടിയും ഭർത്താവ് വിറ്റ ടിക്കറ്റിന് ഒരു കോടിയും

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്പർ നറുക്കെടുപ്പ് ഇന്നലെ കഴിഞ്ഞെങ്കിലും 12 കോടിയുടെ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യവാനെ ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാൽ, ഇത്തവണത്തെ പൂജ ബമ്പറിലൂടെ രണ്ട് കോടീശ്വരന്മാരെ സൃഷ്ടിച്ചിരിക്കുകയാണ് ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻസി.…

ശബരിമലയിൽ 6 വയസുള്ള പെൺകുട്ടിയ്ക്ക് പാമ്പുകടിയേറ്റു; നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണ

പത്തനംതിട്ട: ശബരിമലയിൽ പെൺകുട്ടിയ്ക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്നെത്തിയ ആറുവയസുകാരിക്ക് ആണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം.കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ല. ആന്‍റി സ്‌നേക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ…

മാവോയിസ്റ്റ് ഭീഷണിക്കിടെ നവകേരള സദസ്സ് ഇന്ന് വയനാട്ടിൽ; കനത്ത സുരക്ഷ ഒരുക്കി

കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിക്കിടെ നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയിൽ. സദസ്സിന് മുന്നോടിയായി രാവിലെ ഒമ്പതു മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. ഇരുന്നൂറോളം പേര്‍ക്കാണ് ക്ഷണമുള്ളത്.രാവിലെ 11 മണിക്ക് കല്‍പ്പറ്റ എസ് കെ…

തെക്കൻ കേരളത്തിൽ കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലർട്ട്; വടക്കൻ ജില്ലകളിലും ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നു. തെക്കൻ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വരും മണിക്കൂറുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര…

റോബിൻ ബസിനെ വീണ്ടും തടഞ്ഞ് പിഴയിട്ട് എംവിഡി; മൈലപ്രയിൽ ബസ് തടയാനെത്തിയത് വൻ പൊലീസ് സന്നാഹത്തോടെ

പത്തനംതിട്ട: റോബിൻ ബസിന് നേരേ വീണ്ടും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയ്ക്കിടെയാണ് ഇക്കഴിഞ്ഞ രാത്രിയിൽ എംവിഡി ഉദ്യോ​ഗസ്ഥർ റോബിൻ ബസ് തടഞ്ഞത്. പത്തനംതിട്ട മൈലപ്രയിൽവച്ച് ബസ് തടഞ്ഞ ഉദ്യോ​ഗസ്ഥർ 7,500 രൂപ പിഴ അടപ്പിച്ച…

കരിമഠം കോളനിയിലെ കൊലപാതകം; അർഷാദിന്റെ ജീവനെടുത്തത് ഇൻസ്റാഗ്രാമിൽ മുന്നറിയിപ്പ് നൽകിയ ശേഷമെന്ന് പോലീസ്

തിരുവനന്തപുരം: കരിമഠം കോളനിയിൽ ലഹരി സംഘത്തിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ പത്തൊമ്പതുകാരനായ അർഷാദിനെ കൊലപ്പെടുത്തിയത് ഇൻസ്റ്റഗ്രാമിലൂടെ മുന്നറിയിപ്പ് നൽകിയ ശേഷമാണെന്ന് പോലീസ്. കേസിലെ ഒന്നാം പ്രതിയായ ധനുഷിന്റെ സംഘത്തിലെ ഒരാൾ ആഴ്ചകൾക്ക് മുൻപ് അർഷാദിനെ വകവരുത്തുമെന്ന മുന്നറിയിപ്പുമായി ഇൻസ്റ്റാഗ്രാം പോസ്റ്റിട്ടിരുന്നു.…

താമരശ്ശേരി ചുരത്തിലെ അപകടം ; ഒരു സ്ത്രീ മരണപ്പെട്ടു

താമരശ്ശേരി; ചുരത്തിൽ ഇന്നലെ രാത്രി ഒമ്പത്‌ മണിയോടെ രണ്ടാം വളവിന് സമീപം കൊക്കയിലേക്ക്‌ ഇന്നോവ കാർ മറിഞ്ഞ അപകടത്തിൽ ഒരു മരണം. യാത്രക്കാരിൽ പെട്ട ഒരു സ്ത്രീ ആണ് മരണപ്പെട്ടത്‌. കൽപ്പറ്റ സ്വദേശി റഷീദയാണ് മരണപ്പെട്ടത് എന്നാണ് വിവരംവയനാട്‌ മുട്ടിൽ സ്വദേശികളായ…

‘കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചു, അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണ്’; വിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസ്സിൽ കെ കെ ശൈലജയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലെ വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്ന വിമർശനവുമായിട്ടാണ് മുഖ്യമന്ത്രിയെത്തിയത്. 21പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ആ ക്രമീകരണതിന് മട്ടന്നൂരിൽ…

എല്ലാവർക്കും പെൻഷൻ കൊടുത്തിട്ടുവേണം കിരീടം വച്ചുള്ള പിണറായിയുടെ യാത്രയെന്ന് മറിയക്കുട്ടി; ഒരു മാസത്തെ പെൻഷൻ ലഭിച്ചതിൽ ആർക്കും സ്തുതി പറയാനൊന്നും ഇല്ലെന്നും പ്രതികരണം

അടിമാലി: പെൻഷൻ ലഭിക്കാനുള്ള എല്ലാവർക്കും കൊടുത്തിട്ടുവേണം കിരീടം വച്ചുള്ള പിണറായിയുടെ യാത്രയെന്ന് ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി ചാക്കോ. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ യാചനാ സമരം നടത്തി സംസ്ഥാന ശ്രദ്ധയാകർഷിച്ച മറിയക്കുട്ടിക്ക് ഇന്നലെ പെൻഷൻ ലഭിച്ചിരുന്നു. അടിമാലി സർവീസ് സഹകരണ…

error: Content is protected !!