താമരശ്ശേരി; ചുരത്തിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെ രണ്ടാം വളവിന് സമീപം കൊക്കയിലേക്ക് ഇന്നോവ കാർ മറിഞ്ഞ അപകടത്തിൽ ഒരു മരണം. യാത്രക്കാരിൽ പെട്ട ഒരു സ്ത്രീ ആണ് മരണപ്പെട്ടത്. കൽപ്പറ്റ സ്വദേശി റഷീദയാണ് മരണപ്പെട്ടത് എന്നാണ് വിവരംവയനാട് മുട്ടിൽ സ്വദേശികളായ മുസ്തഫയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സം നേരിടുന്നുണ്ട്. രക്ഷാപ്രവർത്തനം അവസാനിച്ചു.