കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്പർ നറുക്കെടുപ്പ് ഇന്നലെ കഴിഞ്ഞെങ്കിലും 12 കോടിയുടെ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യവാനെ ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാൽ, ഇത്തവണത്തെ പൂജ ബമ്പറിലൂടെ രണ്ട് കോടീശ്വരന്മാരെ സൃഷ്ടിച്ചിരിക്കുകയാണ് ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻസി. ഇവിടെ നിന്നും വിറ്റ ജെ സി 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ ടിക്കറ്റും ഇവിടെ നിന്നും വിറ്റ ടിക്കറ്റിനാണ്.മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുളളതാണ് ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻസി. 12 കോടി രൂപ ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റ് വിറ്റത് മേരിക്കുട്ടിയാണ്. ഒരു കോടിയുടെ രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതാകട്ടെ മേരിക്കുട്ടിയുടെ ഭർത്താവ് ജോജോ ജോസഫ് വിറ്റ ടിക്കറ്റിനും.25000 പൂജ ബമ്പർ ടിക്കറ്റുകൾ, ഭാരത് ലോട്ടറി ഏജൻസിയിൽ നിന്നും വിൽപന നടത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലടക്കം സപ്ലൈ ഏജന്റുമാരുമുണ്ട്. അതിൽ തന്നെ കാസർകോട് ജില്ലയിലുള്ളവർക്ക് തന്നെയാണോ ലോട്ടറി അടിച്ചതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. കമ്മീഷനായി ഏജൻസിക്ക് ഒന്നേ കാൽകോട് രൂപ ലഭിക്കും. മേരിക്കുട്ടി ജോജോയുടെ ഭർത്താവാ ജോജോ ജോസഫും ലോട്ടറി ഏജന്റാണ്.10 ലക്ഷം രൂപ വരെയുള്ള തുകൾ ഈ ഏജൻസിയിൽ വിറ്റ ടിക്കറ്റുകൾക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യാമായാണ് ഇത്രയും വലിയ തുക അടിച്ചിരിക്കുന്നതെന്ന് മേരിക്കുട്ടി ജോജോ പറഞ്ഞു. 4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര).

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!