കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിക്കിടെ നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയിൽ. സദസ്സിന് മുന്നോടിയായി രാവിലെ ഒമ്പതു മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. ഇരുന്നൂറോളം പേര്‍ക്കാണ് ക്ഷണമുള്ളത്.രാവിലെ 11 മണിക്ക് കല്‍പ്പറ്റ എസ് കെ എംജെ സ്‌കൂള്‍ മൈതാനത്താണ് നവകേരള സദസിന്റെ ജില്ലയിലെ ആദ്യ പരിപാടി നടക്കുന്നത്. ഉച്ചകഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലും വൈകീട്ട് മാനന്തവാടി മണ്ഡലത്തിലും ജനസദസ് നടക്കും.മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നവകേരള സദസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സിപിഐഎംഎല്ലിന്റെ പേരിലാണ് വയനാട് കലക്ടറേറ്റില്‍ ഭീഷണിക്കത്ത് ലഭിച്ചത്. നവകേരള സദസ് തടയുമെന്നായിരുന്നു ഭീഷണിക്കത്തില്‍ ഉണ്ടായിരുന്നത്. കത്തുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!