വീട്ടിൽ ആളില്ലാത്ത സമയത്ത് വെള്ളം ചോദിച്ചെത്തി; ബധിരയും മൂകയുമായ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; നാല്പത്തിരണ്ടുകാരന് ജീവപര്യന്തം വിധിച്ച് കോടതി
കാസർകോട്: ബധിരയും മൂകയുമായ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ നാല്പത്തിരണ്ടുകാരന് ജീവപര്യന്തം വിധിച്ച് കോടതി. ഉപ്പള സ്വദേശിയായ ചെറിയമ്പുവിന് മൂന്ന് ജീവപര്യന്തവും പത്ത് വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കൈകാലുകൾ കെട്ടിയിട്ടാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.കാസർകോട് ജില്ലാ അഡീഷണൽ…
അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
കോട്ടയം: അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാടാണ് സംഭവം. പനച്ചിക്കാട് സ്വദേശി സതി(80)യുടെ മരണത്തിൽ മകൻ ബിജു (52) ആണ് അറസ്റ്റിലായത്.നവംബർ 23ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് സതി മരിച്ചത്. അമ്മക്ക് വീഴ്ചയിൽ പരുക്കേറ്റുവെന്നായിരുന്നു ആശുപത്രിയിലെത്തിച്ച സമയത്ത് ബിജു…
മദ്യലഹരിയിൽ യുവതിയുടെ കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്; ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പരാക്രമവുമായി യുവതി
കണ്ണൂര്‍: മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് ദമ്പതിമാർക്ക് പരിക്ക്. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. കാറിടിച്ച്…
വിസ വാഗ്ദാനം നൽകി പണം തട്ടിയത് നൂറോളം പേരിൽ നിന്ന്; അമ്മു അറസ്റ്റിൽ
ആലപ്പുഴ: വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ വിഷ്ണുവിൻ്റെ ഭാര്യ അമ്മു എന്നു വിളിക്കുന്ന ഹരിത (24) ആണ് അറസ്റ്റിലായത്. നൂറോളം പേരിൽ…
നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ല; ബ്രസീൽ ആരാധകർക്ക് കനത്ത നിരാശ
ദോഹ: ഖത്തര്‍ ലോകകപ്പില്‍ നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ല. അടുത്ത തിങ്കളാഴ്ചയാണ് ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം. നെയ്മറുടെ പരിക്ക് ഭേദമാവാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആരാധകരെല്ലാം കടുത്ത നിരാശയിലാണ്.കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്പ് നെയ്മര്‍ക്ക്…
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭാര്യ മരിച്ച നിലയിൽ;
മലപ്പുറം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്‌സിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകനായ ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സൗജത്തിന്റെ കാമുകൻ ബഷീറിനെ കോട്ടയ്ക്കലിൽ നിന്നാണ് വിഷം…
ഇടുക്കി ഡാമിലേക്ക് സന്ദർശകർക്ക് പ്രവേശനം; തുറന്നു കൊടുക്കുന്നത് നാളെ മുതല്‍ ഒരുമാസം
തൊടുപുഴ: ഇടുക്കി ഡാമിൽ നാളെ മുതൽ ജനങ്ങൾക്ക് പ്രവേശിക്കാം. ഡിസംബര്‍ 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.ചെറുതോണി- തൊടുപുഴ റൂട്ടില്‍ പാറേമാവ് ഭാഗത്തെ ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ചകളില്‍ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ദിവ്യയെയും മകളെയും കൊലപ്പെടുത്തി കടലിൽ തള്ളി, ഇരട്ടക്കൊലയിൽ മാഹിൻ കണ്ണും ഭാര്യയും അറസ്റ്റിൽ
തിരുവനന്തപുരം: ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസിൽ മാഹിൻകണ്ണിന്റെയും ഭാര്യ റുഖിയയുടേയും അറസ്റ്റ് രേഖപെടുത്തി. മുഖ്യപ്രതി മാഹിൻ കണ്ണിനെതിരെ കൊലപാതക്കുറ്റവും ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തി. നേരത്തെ ദിവ്യയേയും മകൾ ഗൗരിയേയും കൊലപ്പെടുത്തിയത് താനാണെന്ന് മാഹിൻ കണ്ണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.ബന്ധത്തിൽനിന്ന് പിൻമാറാൻ കൂട്ടാക്കാതിരുന്നതാണ് ദിവ്യയെയും…
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു ദാരുണ സംഭവം. പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇയ്യാട് കുണ്ടായി നീറ്റോറച്ചാലിൽ ജാഫർ മരണപെട്ടു
ഇയ്യാട്: കുണ്ടായി നീറ്റോറച്ചാലിൽ ജാഫർ (39) (ഡ്രൈവർ A C C സിമന്റ്) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു.പിതാവ് : അമ്മദ് കോയ NC (Late) സഹോദരങ്ങൾ: സിദ്ദീഖ്, ശിഹാബ്, ജലീൽ, ഫുള്ലമയ്യിത്ത് നിസ്കാരം വൈകു. 4 മണിക്ക് ഇയ്യാട്…