മലപ്പുറം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്‌സിലാണ് സൗജത്തി​ന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകനായ ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സൗജത്തിന്റെ കാമുകൻ ബഷീറിനെ കോട്ടയ്ക്കലിൽ നിന്നാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ബഷീറിന്റെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്. നാലുവർഷം മുൻപാണ് സൗജത്തിന്റെ ഭർത്താവ് സവാദിന്റെ കൊലപാതകം നടന്നത്. കേസിലെ പ്രതികളാണ് സൗജത്തും ബഷീറും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബഷീറിനെ പൊലീസ് പിടികൂടുകയായിരുന്നു.സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീർ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!