കാസർകോട്: ബധിരയും മൂകയുമായ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ നാല്പത്തിരണ്ടുകാരന് ജീവപര്യന്തം വിധിച്ച് കോടതി. ഉപ്പള സ്വദേശിയായ ചെറിയമ്പുവിന് മൂന്ന് ജീവപര്യന്തവും പത്ത് വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കൈകാലുകൾ കെട്ടിയിട്ടാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ട് വർഷം അധിക തടവും അനുഭവിക്കണം. 2015-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ആളില്ലാത്ത സമയത്ത് വെള്ളം ചോദിച്ചെത്തി പെൺകുട്ടിയുടെ പരിമിതികൾ മനസ്സിലാക്കിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരായാക്കിയത്.ഇതിനിടെ പെൺകുട്ടി അയൽവീടുകളിലെത്തി കരയുകയായിരുന്നു. അയൽക്കാർ വിവരമറിച്ചതിനെ തുടർന്ന് ബന്ധുക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആംഗ്യഭാഷ സഹായിയുടെ സഹകരണത്തോടെയാണ് സംഭവം വ്യക്തമായത്. പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് മൂന്ന് ജീവപര്യന്തം. കേസിൽ 25 സാക്ഷികളെയാണ് വിസ്തരിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!