രണ്ടാനമ്മയുടെ കൈകളാൽ ജീവൻ പൊലിഞ്ഞ ആറുവയസുകാരി; മുസ്കാന്റെ ഖബറടക്കം കഴിഞ്ഞു
എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മയുടെ ക്രൂരതയിൽ മരണപ്പെട്ട ആറുവയസുകാരി മുസ്കാനെ ഖബറടക്കി.താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം അച്ഛൻ അജാസ് ഖാൻ ഏറ്റുവാങ്ങിയിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയതിന് ശേഷം സംസ്കാരം നടത്തി. കോതമംഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.സംസ്‌കാരച്ചടങ്ങിൽ…
കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു
എളേറ്റിൽ വട്ടോളി തറോൽ അന്യസംസ്ഥാന തൊഴിലാളി കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി മരണപ്പെട്ടു, പഴയ വീടിന്റെ കോൺക്രീറ്റ് കട്ട് ചെയ്ത് ഒഴിവാക്കുന്നതിനിടെ സ്ലാബ് നിലം പതിക്കുകയും തൊഴിലാളി അതിനടിയിൽ കുടുങ്ങുകയും ആയിരുന്നു , കൊടുവള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു
രണ്ടാംഘട്ട എഐ ക്യാമറകൾ സ്ഥാപിക്കാൻ പോലീസ്
തിരുവനന്തപുരം: ഈ അടുത്തായി നിരവധി റോഡപകടങ്ങളാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. ഗതാഗത ലംഘനങ്ങൾ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എ.ഐ. ക്യാമറകളുടെ രണ്ടാംഘട്ടം നടപ്പാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. പോലീസാകും ഇവ സ്ഥാപിക്കുക. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ട്രാഫിക് ഐ.ജി.ക്ക് നിര്‍ദേശംനല്‍കി. എ.ഡി.ജി.പി. മനോജ് എബ്രഹാം വിളിച്ച യോഗത്തിലാണ്…
രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകൾ
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ പാർലമെന്റ് സംഘര്‍ഷത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാര്‍ലമെന്‍റ് പോലീസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ കേസെടുത്തിട്ടില്ല.…
വയനാട്ടിലെ ബൊച്ചേ തൗസൻഡ് ഏക്കറിൽ ന്യൂയർ ആഘോഷം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിന് തിരിച്ചടി. ഡിസംബർ 31 ന് വൈകുന്നേരം വയനാട്ടിലെ ബൊച്ചേ തൗസൻഡ് ഏക്കറിലെ പുതുവത്സരാഘോഷത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സ്ഥലത്തെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വയനാട്ടിലെ രണ്ട് മുതിർന്ന പൗരന്മാർ ഡിഡിഎംഎയ്ക്ക് പരാതി നൽകിയിരുന്നു.…
വ്യാജ ഹെൽമറ്റ് ബോംബിൽ വൻ ട്വിസ്റ്റ്; വിദ്യാർത്ഥികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു
കൊച്ചി: കാക്കനാട് ഹോട്ടലിന് മുന്നിൽ ആളുകളെ പരിഭ്രാന്തരാക്കി ഹെൽമെറ്റിൽ കണ്ടെത്തിയ വ്യാജ ബോംബിൽ ട്വിസ്റ്റ്. കോളേജ് വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി ഉണ്ടാക്കിയ ഉപകരണം ആയിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. ഇൻഫോ പാർക്ക് പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഹോട്ടലിനു മുൻവശം തങ്ങൾ ഇത്…
17വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശു സഹപാഠിയുടേത് തന്നെ; ഡി.എന്‍.എ ഫലം
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡി.എന്‍.എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.…
ആറു വയസുകാരിയെ കൊലപ്പെടുത്തിയതിന് പിന്നിൽ ദുർമന്ത്രവാദമെന്ന സംശയം
കൊച്ചി: കോതമംഗലത്ത് ആറു വയസുകാരിയെ കൊലപ്പെടുത്തിയതിന് പിന്നിൽ ദുർമന്ത്രവാദമെന്ന സംശയം ബലപ്പെടുന്നു. കോതമംഗലം നെല്ലിക്കുഴിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനയുടെ മരണത്തിലാണ് ദുരൂഹത ഉയരുന്നത്. കുഞ്ഞിനെ രണ്ടാനമ്മയായ അനീഷ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം തേടവെയാണ് ദുർമന്ത്രവാദമെന്ന സാധ്യതയും…
ബോംബെന്ന വ്യാജേന പരിഭ്രാന്തി പരത്താൻ ശ്രമമെന്ന് പോലീസ്
കൊച്ചി:കാക്കനാട് ഇൻഫോപാക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഹോട്ടലിൽ നിർത്തിയ ബൈക്കിലെ ഹെൽമറ്റിനകത്ത് നിന്നാണ് ബീപ്പ് ശബ്ദം കേട്ടത്. ജനങ്ങളെ ബോംബ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തിയിലാഴ്ത്തുന്നതിനാവാം ഇങ്ങനെ ഡിവൈസ് ഹെൽമെറ്റിൽ വെച്ചിരുന്നത് എന്ന നിഗമനത്തിലാണ്…