കന്യാകുമാരിയിൽ പുതിയ വിസ്മയം ഇന്ന് നാടിന് സമർപ്പിക്കും
കന്യാകുമാരി: വിവേകാനന്ദ പാറയേയും തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയേയും ബന്ധിപ്പിച്ച് കടലിന് മുകളിലൂടെ നിർമ്മിച്ച കണ്ണാടിപ്പാലം ഇന്ന് നാടിന് സമർപ്പിക്കും. ഇന്നു വൈകിട്ട് അഞ്ചരക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യും. തമിഴ്നാട് സർക്കാരിന്റെ പുതുവർഷ…
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; കലാശപ്പോരിൽ പശ്ചിമബംഗാളിനെ നേരിടും
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമി ഫൈനൽ പോരാട്ടത്തിൽ കേരളത്തിന് ഉജ്വല വിജയം. ആവേശകരമായ പോരാട്ടത്തിൽ മണിപ്പൂരിനെ തകർത്ത് കേരളം കലാശപ്പോരിന് യോഗ്യത നേടി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ, മുഹമ്മദ് റോഷൽ എന്നിവരാണ്…
നിര്യാതയായി
കൊടുവള്ളി പരേതനായ മേപ്പുറത്ത് സദാനന്ദന്റെ ഭാര്യ നെച്ചൂളി-വേങ്ങേരിമഠം ശ്രീവല്ലി(68) നിര്യാതയായി.മക്കള്‍: അനീഷ്(ദുബായ്) ദിനേശ്(കുവൈറ്റ്), ബിന്ദു,ഡയിനി . മരുമക്കള്‍: പ്രേമന്‍(late),ഷാജു,ഷംന,സുഷമ.സംസ്കാരം തിങ്കൾ (30/12/2024) രാവിലെ 9 മണിക്ക് പുതിയപാലം ശ്മശാനത്തില്‍
തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം; നിരീക്ഷണത്തിലുള്ള 24 മണിക്കൂർ നിർണായകം
കൊച്ചി: സ്റ്റേജിൽ നിന്നുവീണ് പരിക്കേറ്റ ഉമ തോമസ് എം.എൽ.എ.യുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തലച്ചോറിന് ഗുരുതര പരിക്കേറ്റതിനാലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും ഡോക്ടർമാർ വ്യക്തമാക്കി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് എംഎൽഎയെ…
അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു
കൊല്ലം: കൊല്ലത്ത് മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര പടിഞ്ഞാറ്റകരയിൽ 52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന്‍ മനു മോഹന്‍ വെട്ടിയത്. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. മനു മോഹന്‍ മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍…
സുഹൃത്തും യുവതിയും വീട്ടിൽ മരിച്ച നിലയിൽ
പാലക്കാട്: ആലത്തൂർ വെങ്ങന്നൂരിൽ യുവാവിനെയും യുവതിയെയും യുവതിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂർ വാലിപ്പറമ്പ് ഉണ്ണികൃഷ്ണൻ്റെ മകൾ ഉപന്യയും (18) കുത്തനൂർ ചിമ്പുകാട് മാറോണി കണ്ണൻ്റെ മകൻ സുകിൻ (23) നുമാണ് മരിച്ചത്. യുവതിയുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ…
ദൂരദർശൻ കേന്ദ്രയിൽ ക്യാമറ അസിസ്റ്റൻ്റാകാം; 14 ഒഴിവുകൾ, പ്രതിമാസം 35,000 രൂപ ശമ്പളം; അപേക്ഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം
ദൂരദർശൻ കേന്ദ്രയിൽ ക്യാമറ അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പ്രസാർ ഭാരതി. 14 ഒഴിവുകളാണുള്ളത്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ജനുവരി ഒന്ന് വരെ അപേക്ഷിക്കാം. പ്രതിമാസം 35,000 രൂപ വരെ ശമ്പളമായി ലഭിക്കും. ഓൾ ഇന്ത്യ ലെവലിലായിരിക്കും നിയമനം.40 വയസിന് താഴെയുള്ളവർക്ക്…
ദാറുൽ ഹിദായ ദശവാർഷിക സമാപനസംഗമം നാളെ
എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാർഷിക സമാപന സംഗമം നാളെ അവസാനിക്കും.അൽഅഷറ ദാറുൽ ഹിദായയുടെ ഒരു പതിറ്റാണ്ട് എന്ന പ്രമേയത്തിൽ 2024…
കലോത്സവങ്ങളിലെ അപ്പീൽ ഫീസിലുണ്ടായ വർധന മത്സരാര്‍ഥികളെ വലയ്ക്കുമ്പോൾ, സർക്കാരിന്റെ പോക്കറ്റിലെത്തുന്നതാവട്ടെ കോടികൾ
തിരുവനന്തപുരം: ഈ വർഷം മുതൽ സ്കൂൾ കലോല്‍സവങ്ങളില്‍ അപ്പീല്‍ ഫീസിൽ വൻ വർധനയാണ് ഉണ്ടായത്. ഇത് അപ്പീല്‍ വഴി എത്തുന്ന മത്സരാര്‍ഥികളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ വർധിപ്പിച്ച ഉയർന്ന ഫീസ് അടയ്ക്കാൻ കഴിയാത്ത യോഗ്യരായ ആയിരക്കണക്കിന് മൽത്സരാർഥികളുടെ…
ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ നടന്നത് തട്ടിക്കൊണ്ട് പോകലല്ല, ലഹരി ഇടപാടിലെ തർക്കമെന്ന് പോലീസ്
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ യുവാവിനെ തട്ടിക്കൊണ്ട് പോകാൻ നടന്ന ശ്രമവും തുടർന്നുണ്ടായ അപകടവും പുതിയ വഴിത്തിരിവിലേക്ക്. ഇന്നോവയിലെത്തിയ സംഘം ഷംനാദ് എന്ന യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്നായിരുന്നു ഇന്നലെ വന്ന വാർത്ത. എന്നാൽ പോലീസ് ഇപ്പോൾ സ്ഥിരീകരിക്കുന്നതനുസരിച്ച് ലഹരി…