തിരുവനന്തപുരം: ഈ വർഷം മുതൽ സ്കൂൾ കലോല്‍സവങ്ങളില്‍ അപ്പീല്‍ ഫീസിൽ വൻ വർധനയാണ് ഉണ്ടായത്. ഇത് അപ്പീല്‍ വഴി എത്തുന്ന മത്സരാര്‍ഥികളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ വർധിപ്പിച്ച ഉയർന്ന ഫീസ് അടയ്ക്കാൻ കഴിയാത്ത യോഗ്യരായ ആയിരക്കണക്കിന് മൽത്സരാർഥികളുടെ അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത് എന്നത് മറ്റൊരു വസ്തുത.ജില്ലാ തലത്തില്‍ അപ്പീല്‍ ഫീസ് 5000 രൂപയും ഉപജില്ല തലത്തില്‍ 2000 രൂപയുമാണ് വര്‍ധിപ്പിച്ച നിരക്കുകൾ. മത്സരഫലം വന്ന് ഒരു മണിക്കൂറിനകം ഈ തുക കെട്ടി വച്ചെങ്കിൽ മാത്രമേ അപ്പീല്‍ പരിഗണിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പോലും തീരുമാനമുണ്ടാകുകയുള്ളു. 75 ശതമാനം മല്‍സരാര്‍ഥികള്‍ക്കും ഫലം വന്ന് ഒരു മണിക്കൂറിനുളളില്‍ അയ്യായിരവും രണ്ടായിരവും കെട്ടി വയ്ക്കാന്‍ ഗതിയില്ലെന്ന യാഥാര്‍ഥ്യം മനഃപൂർവം മറക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇനി അപ്പീല്‍ ഫീസ് കെട്ടി വെച്ചെന്നിരിക്കട്ടെ ആകെ ലഭിക്കുന്ന അപ്പീലുകളില്‍ പത്തു മുതല്‍15 ശതമാനം വരെമാത്രം പാസാക്കിയാല്‍ മതിയെന്ന അലിഖിത നിയമവും മല്‍സരാര്‍ഥികളെ നിരാശരാക്കുന്നു. ഇതോടെ ജഡ്ജസിന്‍റെ ഭാഗത്തു നിന്നുളള വീഴ്ചകള്‍ക്കും സ്വജനപക്ഷപാതത്തിനും അപ്പീല്‍ പോലും ലഭിക്കാതെ കീഴടങ്ങേണ്ടി വരികയാണ് സാധരണക്കാരായ മത്സരാര്‍ഥികൾഅപ്പീലുകളിലൂടെ മാത്രം സർക്കാരിന്റെ പോക്കറ്റിലെത്തുന്നത് ഭീമമായ തുകയാണ്. 14 ജില്ലകളിൽ നിന്നും 161 സബ് ജില്ലകളില്‍ നിന്നും മൂന്നര കോടിയിലധികം രൂപയാണ് അപ്പീലിലൂടെ മാത്രം സർക്കാരിന് ലഭിക്കുന്നതെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തള്ളുന്ന അപ്പീലുകൾക്കുള്ള പണം തിരികെ നൽകാത്ത പക്ഷം അവിടെയും മത്സരാര്‍ഥികൾക്ക് നിരാശ മാത്രം ബാക്കി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!