Month: December 2025

മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികൾക്ക് ശുഭവാർത്ത; അടിസ്ഥാന ശമ്പളത്തിൽ 10,000 രൂപയുടെ വർധനയ്ക്ക് ശുപാർശ

സംസ്ഥാനത്തെ മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള സുപ്രധാന റിപ്പോർട്ട് സർക്കാരിന് കൈമാറി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വേതന ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ നൽകിയിരിക്കുന്നത്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിക്ക് സമർപ്പിച്ച…

ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്,’ ഭാര്യ കള്ളക്കേസുകൾ നൽകി മാനസികമായി പീഡിപ്പിച്ചു’

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജീവനൊടുക്കിയ കലാധരന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. തന്നെയും കുടുംബത്തെയും ഭാര്യ നിരന്തരമായി കള്ളക്കേസുകളിൽ…

വിബി–ജി റാം ജി പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവച്ചു; ആശങ്കകൾ അനവധി

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി–ജി റാം ജി നിയമം പ്രാബല്യത്തിൽ വന്നു. പാർലമെന്റ് പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചതോടെയാണ് വിബി–ജി റാം ജി നിയമമായത്. ഇതോടെ, ഇന്ത്യയിലെ ഗ്രാമീണ തൊഴിൽനയത്തിൽ ഒരു അടിസ്ഥാന…

എളേറ്റിൽ ബോംബെ ടയർ ഉടമ അബ്ദുൽ ബാസിത്തിന്റെ ഭാര്യ മുംതാസ് മരണപ്പെട്ടു

എളേറ്റിൽ തട്ടുംപുറം അബ്ദുൽ ബാസിത്തിന്റെ (സദ്ദാം ബോംബെ ടയർ) ഭാര്യ മുംതാസ് (26) മരണപ്പെട്ടു. എളേറ്റിൽ സീന അസീസിന്റെ മകന്റെ ഭാര്യയാണ് മയ്യത്ത് നിസ്കാരം ഇന്ന് ഞായർ രാത്രി 9.30 ന് കാഞ്ഞിരമുക്ക് മസ്ജിദിലും .10.15 ന് വട്ടകുണ്ട് മസ്ജിദിലും നടക്കും

എളേറ്റിൽ ബോംബെ ടയർ ഉടമ അബ്ദുൽ ബാസിത്തിന്റെ ഭാര്യ മുംതാസ് മരണപ്പെട്ടു

എളേറ്റിൽ തട്ടുംപുറം അബ്ദുൽ ബാസിത്തിന്റെ (സദ്ദാം ബോംബെ ടയർ) ഭാര്യ മുംതാസ് (26) മരണപ്പെട്ടു.എളേറ്റിൽ സീന അസീസിന്റെ മകന്റെ ഭാര്യയാണ് മയ്യത്ത് നിസ്കാരം ഇന്ന് ഞായർ രാത്രി 9.30 ന് കാഞ്ഞിരമുക്ക് മസ്ജിദിലും .10.15 ന് വട്ടകുണ്ട് മസ്ജിദിലും നടക്കും

ഈ സീസണിലെ ആദ്യ മൈനസ് ഡിഗ്രി താപനില ഇന്ന് രേഖപ്പെടുത്തി; മഞ്ഞ് വീണുകിടക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ തിരക്ക്

ഇടുക്കി: വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ മൂന്നാറിൽ താപനില മൈനസിലെത്തി. മൂന്നാറിൽ ഈ സീസണിലെ ആദ്യ മൈനസ് ഡിഗ്രി താപനില ഇന്ന് പുലർച്ചെയാണ് രേഖപ്പെടുത്തിയത്. കെഡിഎച്ച്പി (KDHP) എസ്റ്റേറ്റിലെ സെവൻമലേ സെക്ഷനിലാണ് താപനില മൈനസിൽ എത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൂന്നാറിൽ തണുപ്പ് വർധിച്ചു…

ആറുവയസുകാരനെ കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ഇന്ന് രാവിലെയാണ് കാക്കൂർ പുന്നശ്ശേരിയിൽ നാടിനെ നടുക്കിയ ആ ദാരുണ സംഭവം ഉണ്ടായത്. ആറു വയസുകാരനായ മകനെ സ്വന്തം മകനെ മാതാവ് തന്നെ കൊലപ്പെടുത്തിയ വാർത്ത നാടിനെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനുവാണ് തന്റെ മകനെ കഴുത്തു ഞെരിച്ച്…

കാക്കൂരിൽ ആറു വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ

കോഴിക്കോട്: കാക്കൂർ രാമല്ലൂരിൽ ആറു വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മ മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മരണത്തിനു പിന്നാലെ അമ്മ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.…

ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി∙ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ഏറെ നാളായിഅസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കാരുകുളങ്ങര ഓട്ടിലാവിൽ മാളു അമ്മ നിര്യാതയായി

നരിക്കുനി കാരുകുളങ്ങര ഓട്ടിലാവിൽ മാളു അമ്മ (101) നിര്യാതയായി. ഭർത്താവ് പരേതനായ ഓട്ടിലാവിൽ കുഞ്ഞിരാമൻ നായർ.സംസ്കാരം നാളെ വെള്ളി രാവിലെ 9 മണിക്ക് സ്മൃതിപഥം ശ്‌മശാനം (മാവൂർ റോഡ്)

error: Content is protected !!