സംസ്ഥാനത്തെ മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള സുപ്രധാന റിപ്പോർട്ട് സർക്കാരിന് കൈമാറി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വേതന ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ നൽകിയിരിക്കുന്നത്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിക്ക് സമർപ്പിച്ച ഈ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുന്നതോടെ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിൽ 10,000 രൂപയിലധികം വർധനവുണ്ടാകും.പുതിയ ശുപാർശ പ്രകാരം വിവിധ തസ്തികകളിലെ വേതന വ്യത്യാസം ഇങ്ങനെയാണ്;തസ്തിക നിലവിലെ അടിസ്ഥാന ശമ്പളം പുതുക്കിയ അടിസ്ഥാന ശമ്പളംഡ്രൈവർ ₹15,600 ₹27,100കണ്ടക്ടർ ₹15,100 ₹26,600ക്ലീനർ ₹14,600 ₹26,100വാഷിങ് അലവൻസ് 60 രൂപയിൽ നിന്നും 250 രൂപയായും, വീട്ടുവാടക അലവൻസ് (HRA) 150 രൂപയിൽ നിന്നും 750 രൂപയായും വർധിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഡ്രൈവർമാർക്ക് 200 രൂപയും, കണ്ടക്ടർമാർക്ക് 150 രൂപയും, ക്ലീനർമാർക്ക് 100 രൂപയും വീതം ഓരോ വർഷവും ശമ്പള വർധനവ് ലഭിക്കും.ഡി.എ (DA): ആറ് മാസത്തിലൊരിക്കൽ ആനുപാതികമായ ക്ഷാമബത്ത വർധനവ് തുടരും.2025 ജനുവരി 1 മുതൽ പുതിയ വേതന വർധനവിന് പ്രാബല്യം നൽകണമെന്നാണ് സമിതിയുടെ ശുപാർശ.ഓഫീസ് ജീവനക്കാരുടെ ശമ്പളത്തിലും വർധനവ് വരുത്തിയിട്ടുണ്ട്. കൂടാതെ അഞ്ച് വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് വെയ്റ്റേജ് ആനുകൂല്യവും ലഭിക്കും.2024 ഒക്ടോബർ 9-നാണ് സർക്കാർ ഈ വേതന പരിഷ്കരണ കമ്മിറ്റിയെ നിയോഗിച്ചത്. എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ അധ്യക്ഷനായ 15 അംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. യൂണിയൻ പ്രതിനിധികളും തൊഴിലുടമ പ്രതിനിധികളും ഉൾപ്പെട്ട വിപുലമായ സമിതിയാണിത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!