കോഴിക്കോട്: ഇന്ന് രാവിലെയാണ് കാക്കൂർ പുന്നശ്ശേരിയിൽ നാടിനെ നടുക്കിയ ആ ദാരുണ സംഭവം ഉണ്ടായത്. ആറു വയസുകാരനായ മകനെ സ്വന്തം മകനെ മാതാവ് തന്നെ കൊലപ്പെടുത്തിയ വാർത്ത നാടിനെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനുവാണ് തന്റെ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതക വിവരം അനു തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചതെന്നാണ് ഞെട്ടിക്കുന്ന വിവരം. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു താൻ മകനെ കൊലപ്പെടുത്തിയെന്ന് ആണ് അറിയിച്ചത്.കൃത്യം നടക്കുമ്പോൾ അനുവും ആറ് വയസുകാരനായ മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അനുവിന്റെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമായിരുന്നു സംഭവം. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യു കെ ജി വിദ്യാർഥി നന്ദ ഹര്‍ഷന്‍ ആണ് സ്വന്തം അമ്മയുടെ കൈകളാൽ കൊല്ലപ്പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!