Month: February 2025

പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പിതാവ്; ബന്ധുവായ യുവതി തള്ളിയിട്ടതെന്ന് ആരോപണം

കൊച്ചി: മൂന്ന് വർഷം മുമ്പ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ പൊലീസ് പുനരന്വേഷണം തുടങ്ങി. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിലെ ഐറിൻ റോയിയുടെ മരണത്തിലാണ് പൊലീസ് മൂന്നു വർഷത്തിന് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മകളുടെ മരണത്തിൽ…

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിനെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്

മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയെത്തുടർന്ന് ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായിരുന്നു പ്രഭിൻ. ആരോഗ്യ വകുപ്പാണ് ഇയാളെ സസ്പെൻസ്‌ ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാൻ്റ് ചെയ്ത പ്രഭിൻ…

ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് പ്രിയങ്ക ഗാന്ധി

വയനാട്: ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും. ആ മാറ്റത്തിനായാണ് അവർ വോട്ട് ചെയ്തതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പി യുമായ പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ ജനങ്ങൾ നിലവിലുള്ള ഭരണത്തിൽ അസംതൃപതരായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ…

സ്ലാബ് തകർന്ന് വീണുണ്ടായ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ സ്വദേശിനിയായ മനീഷ(25)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മൂടി തകർന്ന് മനീഷയും സുഹൃത്തായ സ്വാതിയും…

സംസ്ഥാന ബജറ്റ് – കൊടുവള്ളി മണ്ഡലത്തില്‍ 6 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായി

കൊടുവള്ളി: 2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ 6 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായതായി ഡോ:എം.കെ.മുനീര്‍ എം.എല്‍.എ അറിയിച്ചു.താമരശ്ശേരി പള്ളിപ്പുറം റോഡിന് 4 കോടി രൂപയും, സി.എച്ച്.എം.കെ.എം ഗവ. ആര്ട്‌സ് & സയന്‍സ് കോളേജ് ഹോസ്റ്റല് ഫേസ്-1 നിർമ്മാണ പ്രവർത്തനത്തിന്…

കാരുകുളങ്ങര കുന്നാരത്ത് പോക്കർ മരണപ്പെട്ടു

നരിക്കുനി കാരുകുളങ്ങര കുന്നാരത്ത് പോക്കർ(74) മരണപ്പെട്ടു,കാരുകുളങ്ങര ബാർബർ ഷോപ്പ് ഉടമ ഷാജിയുടെ പിതാവ് ആണ്,മയ്യത്ത് നിസ്കാരം നാളെ ശനി രാവിലെ എട്ടുമണിക്ക് കാരുകുളങ്ങര സലഫി മസ്ജിദിലും 8 30ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും

ശിഹാബ് തങ്ങൾ ബൈത്തുറഹ്മ കോംപ്ലക്സ് അഞ്ച് കുടുംബങ്ങൾക്ക് തണലൊരുക്കും

നരിക്കുനി: കാവുംപൊയിൽ നൊച്ചിക്കണ്ടി കുഞ്ഞാലി ഹാജിയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് കിടപ്പാടമില്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് താമസിക്കാൻ മുസ്ലിം ലീഗ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച ശിഹാബ് തങ്ങൾ ബൈത്തുറഹ്മ കോംപ്ലക്സ് ഉദ്ഘാടനം ഫെബ്രുവരി 07 വെള്ളി വൈകു: 4 മണിക്ക്…

നരിക്കുനിയിൽ 12 പന്നികളെ വെടിവെച്ചുകൊന്നു.

നരിക്കുനി ഗ്രാമപഞ്ചായത്തിലെ പാലങ്ങാട് പ്രദേശത്തു നിന്നും 12 പന്നികളെ വെടിവെച്ചുകൊന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായെതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് ഷൂട്ടർമാരെ നിയോഗിച്ചിട്ടുള്ളത്. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന അംഗീകൃത ശൂരന്മാരെ ഉപയോഗിച്ചാണ് വെടി വെക്കുന്നത്. കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.പാലങ്ങാട്…

നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

മലപ്പുറം: മലപ്പുറത്ത് നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. പാലപ്പെട്ടി പുതിയിരുത്തി കളത്തിൽ രാജേഷിന്റെ മകൾ ദർശന (20)യാണ് മരിച്ചത്. ചങ്ങരംകുളത്തെ അമ്മയുടെ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.ബെംഗളൂരുവിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് ദർശന. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. രാജേഷ് വീട്ടിലെത്തിയപ്പോഴാണു മകൾ തൂങ്ങിമരിച്ച നിലയിൽ…

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റാണ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ…

error: Content is protected !!