നരിക്കുനി: കാവുംപൊയിൽ നൊച്ചിക്കണ്ടി കുഞ്ഞാലി ഹാജിയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് കിടപ്പാടമില്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് താമസിക്കാൻ മുസ്ലിം ലീഗ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച ശിഹാബ് തങ്ങൾ ബൈത്തുറഹ്മ കോംപ്ലക്സ് ഉദ്ഘാടനം ഫെബ്രുവരി 07 വെള്ളി വൈകു: 4 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഡോ. എം കെ മുനീർ എംഎൽഎ, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, സെക്രട്ടറി ടി ടി ഇസ്മഈൽ, മണ്ഡലം പ്രസിഡണ്ട് വി എം ഉമ്മർ മാസ്റ്റർ, ശറഫുന്നീസ ടീച്ചർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ കെ പ്രവീൺ കുമാർ, കെ എം രാധാകൃഷ്ണൻ , ടി പി ജയചന്ദ്രൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജവഹർ പൂമംഗലം തുടങ്ങിയവർ പ്രസംഗിക്കും. ഉദ്ഘാടനം സംബന്ധിച്ച് നരിക്കുനിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ സി അബ്ദുൽ ഖാദർ, ജില്ലാ പ്രവർത്തക സമിതി അംഗം വി ഇൽയാസ്, മണ്ഡലം വൈസ് പ്രസിഡണ്ട് പി സി മുഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ എ ജാഫർ, എൻ കെ മുഹമ്മദ് മുസ്ല്യാർ, എം പി സുലൈമാൻ, ടി എ സലാം മാസ്റ്റർ, വി സി മുഹമ്മദ് മാസ്റ്റർ,മണ്ടയാട്ട് ബഷീർ, നിർമാണ കമ്മിറ്റി കൺവീനർ എം അബൂബക്കർ എന്നിവർ പങ്കെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!