നരിക്കുനി ഗ്രാമപഞ്ചായത്തിലെ പാലങ്ങാട് പ്രദേശത്തു നിന്നും 12 പന്നികളെ വെടിവെച്ചുകൊന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായെതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് ഷൂട്ടർമാരെ നിയോഗിച്ചിട്ടുള്ളത്. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന അംഗീകൃത ശൂരന്മാരെ ഉപയോഗിച്ചാണ് വെടി വെക്കുന്നത്. കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.പാലങ്ങാട് – കൊടോളി മേഖലയിലെ പന്നി വേട്ടയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തി നേരോത്ത്,മെമ്പർ മാരായ അബ്ദുൾ മജീദ് ടി പി, ഷെറീന ഈങ്ങാപാറയിൽ, കർഷ കൂട്ടായ്മ ഭാരവാഹികളായ സിദ്ദിഖ് കടന്നലോട്ട്, ഒ.പി അബ്ദുറഹിമാൻ മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!