മലപ്പുറം: മലപ്പുറത്ത് നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. പാലപ്പെട്ടി പുതിയിരുത്തി കളത്തിൽ രാജേഷിന്റെ മകൾ ദർശന (20)യാണ് മരിച്ചത്. ചങ്ങരംകുളത്തെ അമ്മയുടെ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.ബെംഗളൂരുവിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് ദർശന. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. രാജേഷ് വീട്ടിലെത്തിയപ്പോഴാണു മകൾ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. മാതാവ്: ധന്യ. സഹോദരി: ശിവഗംഗ.