വയനാട്: ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും. ആ മാറ്റത്തിനായാണ് അവർ വോട്ട് ചെയ്തതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പി യുമായ പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ ജനങ്ങൾ നിലവിലുള്ള ഭരണത്തിൽ അസംതൃപതരായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വയനാട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാരെയും പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു. മറ്റുള്ളവർ കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും ജനങ്ങൾക്കിടയിൽ നിന്നും പ്രവർത്തിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.