അമ്മായിയമ്മയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍
കോവളം: വണ്ടിത്തടത്ത് അമ്മായിയമ്മയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74), സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അര്‍ബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു. രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ്…