കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷ് (41)ആണ് മരിച്ചത്. വീട്ടിലെ ആലയിൽ ആണ് ശ്രീജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രഥമിക നി​ഗമനം.ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ച് കിടക്കുന്നത് കണ്ടത് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!