Month: October 2023

31 ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും; നവംബർ 21 മുതൽ പണിമുടക്ക് അനിശ്ചിതകാലത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും. ഈ മാസം 31 ന് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ്…

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വർണം; അറിയാം ഇന്നത്തെ വിപണിവില

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണം പവന് 45,320 രൂപയിലേക്കും ഗ്രാമിന് 5665 രൂപയിലേക്കുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇന്നലെ പവന് 160 രൂപ വര്‍ധിച്ച്…

വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻഷെയർ ആപ്പുകൾ; തട്ടിപ്പിനെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ വ്യാപകമാവുന്ന തട്ടിപ്പിന് മുന്നറിയിപ്പുമായി കേരള പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍…

ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; തൃശൂരിൽ യുവതിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു

തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു. കൽപറമ്പ് സ്വദേശി ഐശ്വര്യയുടെ (36) കേൾവി ശക്തി ആണ് നഷ്ടപ്പെട്ടത്.വീടിന്‍റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് ഐശ്വര്യയ്ക്ക് ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടനെ അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും തെറിച്ചു വീണു. ഇടത് ചെവിയുടെ…

മാലിന്യക്കുഴിയില്‍ വീണ് ഒമ്പത് വയസുകാരൻ മരിച്ചു; സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: കൊട്ടേക്കാട് കാണാതായ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. കുന്നത്തുപീടിക സെന്ററിലെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിലാണ്…

ഗാസയിൽ മരണം ആറായിരം കടന്നു; ഭക്ഷണവും ഇന്ധനവും ഇല്ല, നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു

ടെൽഅവീവ്: ഹമാസിൽ ഇസ്രയേൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല. ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ഇതേ തുടർന്ന് ഗാസയിലെ പ്രതിസന്ധി അതിരൂക്ഷമാ‌യി തുടരുകയാണ്.ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ…

കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച്; അപകടമായ യാത്ര ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻ രക്ഷാ സംവിധാനങ്ങളില്ലാതെ; പിന്തുടർന്ന് പിടികൂടി പൊലീസ്

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്ത്രീകളും പുരുഷൻമാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളും ഉൾപ്പെടെ 21 അംഗ സംഘവുമായി വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഉൾക്കടൽ…

പാലത്ത് ഈങ്ങാട്ട് മറിയം മരണപ്പെട്ടു

പാലത്ത് ഈങ്ങാട്ട് ഉമ്മറിന്റെ ഭാര്യ മറിയം (77) മരണപ്പെട്ടു.മക്കൾ : ഷറഫുദ്ദീൻ (നാഷണൽ ഹാർഡ് വെയർ & ഈങ്ങാടൻ ട്രെടെയ്സ് ചേളന്നൂർ) ശിഹാബുദ്ദീൻ (ചേളന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ & MD Golden constructions) , അസ്‌മാബി, മുനീറ, നദീറമരുമക്കൾ:…

പള്ളിപ്പെരുന്നാൾ കണ്ടുമടങ്ങവെ കാൽവഴുതി കിണറ്റിലേക്ക്; കിണറ്റിൽ വീണ യുവാവിന് ഒരു രാത്രി മുഴുവൻ തുണയായത് മോട്ടോർ പൈപ്പ്

തൃശൂർ: കാൽവഴുതി കിണറ്റിൽ വീണ യുവാവ് ജീവൻ രക്ഷയ്ക്കായി കാത്തിരുന്നത് ഒരു രാത്രി മുഴുവൻ. പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ തൃശ്ശൂർ ഒല്ലൂർ സ്വദേശി ജോണാണ് കിണറ്റിൽ വീണത്. രാത്രി മുഴുവൻ കിണറ്റിലെ മോട്ടോറിൽ പിടിച്ചു കിടക്കുകയായിരുന്ന ജോണിനെ രാവിലെ ഫയർഫോഴ്സെത്തിയാണ് പുറത്തെത്തിച്ചത്.…

യാത്രാദുരിതം വിട്ടൊഴിയാതെ താമരശ്ശേരി; പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം; ചുരത്തിലെ ഗതാഗത കുരുക്ക് കടുത്ത മനുഷ്യാവകാശ ലംഘനമെന്നും കമ്മീഷൻ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഇനിയും പരിഹരിക്കപ്പെടാത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം തേടി മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കോഴിക്കോട്, വയനാട് കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷൻ അടിവാരം മുതല്‍ ലക്കിടി വരെ നീളുന്ന ഗതാഗതക്കുരുക്കിൽ കുട്ടികളും…

error: Content is protected !!