കൊച്ചി: കൊട്ടേക്കാട് കാണാതായ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. കുന്നത്തുപീടിക സെന്ററിലെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടത്. തുറസ്സായ മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.