തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു. കൽപറമ്പ് സ്വദേശി ഐശ്വര്യയുടെ (36) കേൾവി ശക്തി ആണ് നഷ്ടപ്പെട്ടത്.വീടിന്‍റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് ഐശ്വര്യയ്ക്ക് ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടനെ അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും തെറിച്ചു വീണു. ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ട്ടപ്പെട്ടു.പുറത്തും പൊള്ളലേറ്റിട്ടുണ്ട്. മുടി കരിയുകയും ചെയ്തു. സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!