തൃശൂർ: കാൽവഴുതി കിണറ്റിൽ വീണ യുവാവ് ജീവൻ രക്ഷയ്ക്കായി കാത്തിരുന്നത് ഒരു രാത്രി മുഴുവൻ. പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ തൃശ്ശൂർ ഒല്ലൂർ സ്വദേശി ജോണാണ് കിണറ്റിൽ വീണത്. രാത്രി മുഴുവൻ കിണറ്റിലെ മോട്ടോറിൽ പിടിച്ചു കിടക്കുകയായിരുന്ന ജോണിനെ രാവിലെ ഫയർഫോഴ്സെത്തിയാണ് പുറത്തെത്തിച്ചത്. രാത്രി പള്ളിപ്പെരുന്നാൾ കഴിഞ്ഞെത്തിയ ജോൺ വൈലോപ്പിള്ളി സ്കൂൾ കിണറ്റിലാണ് കാൽതെറ്റി വീണത്. അതേസമയം ജോണിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ വീണത് അറിയുന്നത്.